Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
യുകെയ്ക്ക് പിന്നാലെ അയര്‍ലന്‍ഡും എഎക്‌സ്എല്‍ ബുള്ളി ഇനം നായ്ക്കളെ നിരോധിക്കുന്നു
reporter

ഡബ്ലിന്‍: യുകെയ്ക്ക് പിന്നാലെ എകസ്എല്‍ ബുള്ളി ഇനം നായ്ക്കളെ നിരോധിക്കാനൊരുങ്ങി അയര്‍ലന്‍ഡും. ഐറിഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റാണ് നിരോധനം പ്രഖ്യാപിച്ചത്. എകസ്എല്‍ ബുള്ളി ഇനം നായ്ക്കളുടെ വില്‍പ്പന, സംഭാവന, ഉപേക്ഷിക്കല്‍, പ്രജനനം എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ നിരോധന നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ ഈ ഇനം നായ്ക്കളുടെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് നായ്ക്കളെ വളര്‍ത്താന്‍ 'ഒഴിവാക്കല്‍ സര്‍ട്ടിഫിക്കറ്റ്' (എക്‌സെംഷന്‍ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാണ്. ഇത് ലഭിക്കാത്ത പക്ഷം, 2025 ഫെബ്രുവരി 1 മുതല്‍ എകസ്എല്‍ ബുള്ളിയുടെ ഉടമസ്ഥാവകാശവും നിരോധിക്കപ്പെടും.

പൊതു സുരക്ഷ മുന്നില്‍കണ്ടാണ് നിരോധനം. ലിമെറിക്കിലെ നിക്കോള്‍ മോറി എന്ന യുവതിയുടെ മരണവും എക്സ്എല്‍ ബുള്ളികളുടെ സമീപകാലത്തുണ്ടായ നിരവധി ആക്രമണങ്ങളെയും തുടര്‍ന്നാണ് നിരോധനം ഏര്‍പ്പടുത്തിയതെന്ന് മന്ത്രി ഹെതര്‍ ഹംഫ്രീസ് പറഞ്ഞു. മാര്‍ച്ചില്‍, നായ നിയന്ത്രണ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി മുന്‍ സീനിയര്‍ ഐറിഷ് പൊലീസ് ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഹെതര്‍ ഹംഫ്രീസ് ഒരു ഗ്രൂപ്പ് രൂപികരിച്ചിരുന്നു. ഇതിന് മുന്‍പ് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും നിരോധന ആവശ്യമാണെന്ന് പറഞ്ഞിരുന്നു. അമേരിക്കയിലെ ബുള്ളി നായയുടെ ഏറ്റവും വലിയ ഇനമാണ് എകസ്എല്‍ ബുള്ളി. യുകെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്സ് പറയുന്നതനുസരിച്ച് ഇവയുടെ വലുപ്പം പോലെതന്നെ ഇവയ്ക്ക് ശക്തിയുമുണ്ട്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, എന്നിവിടങ്ങളില്‍ എകസ്എല്‍ ബുള്ളിയുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്.

 
Other News in this category

 
 




 
Close Window