Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
കേരളത്തില്‍ നിന്ന് 30 രാജ്യങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് ഒരു സൈക്കിള്‍ യാത്ര
reporter

 കോഴിക്കോട്: 15 മാസങ്ങള്‍ ഒരു മനുഷ്യന്‍ സൈക്കിള്‍ ചവിട്ടി തന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. ഇങ്ങു കേരളത്തില്‍നിന്നാണ് ചവിട്ടിത്തുടങ്ങിയത് . 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തിച്ചേര്‍ന്നത് അങ്ങു ലണ്ടനിലാണ്. കോഴിക്കോട് തലക്കുളത്തൂര്‍ കച്ചേരിവളപ്പ് പരേതനായ അഷ്‌റഫിന്റെയും ഫൗസിയയുടെയും മകന്‍ ഫായിസ് അഷ്‌റഫ് അലിയാണ് ലണ്ടന്‍ വരെ സൈക്കിളില്‍ യാത്ര ചെയ്ത് ചരിത്രമെഴുതിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഫായിസ് ലണ്ടന്‍ യാത്ര തുടങ്ങിയത്. 'ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക്' എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാര്‍ബണ്‍ ഉറപ്പാക്കല്‍, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര ചെയ്തത്. ടീം എക്കോ വീലേഴ്‌സിന്റെയും റോട്ടറി ഇന്റര്‍നാഷലിന്റെയും സഹായത്തോടെയാണ് ഫായിസ് സൈക്കിളുമായി യാത്ര തുടങ്ങിയത്. സൈക്കിളില്‍ രണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടുകയെന്നതാണ് അപൂര്‍വത. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുവച്ച് മന്ത്രി വി.ശിവന്‍കുട്ടിയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്.

35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലണ്ടനില്‍ എത്തിച്ചേരുക എന്നതാണ് ഫായിസ് പദ്ധതിയിട്ടത്. തിരുവനന്തപുരത്ത് 2022 ഓഗസ്റ്റ് 15ന് മന്ത്രി വി.ശിവന്‍കുട്ടിയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയില്‍നിന്ന് തുടങ്ങിയ യാത്ര ഒമാന്‍, സൗദി, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, അര്‍മീനിയ, ജോര്‍ജിയ, തുര്‍ക്കിയ, ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവേനിയ,ഓസ്ട്രിയ, സ്‌ലോവാക്യ, ഹംഗറി, ചെക്ക്, ജര്‍മനി, ഡെന്‍മാര്‍ക്, നോര്‍േേവ, പോളണ്ട്, സ്വീഡന്‍, നെതര്‍ലന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വഴിയാണ് യുകെയിലെത്തിയത്. അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസ് ലണ്ടനിലെത്തിയത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സണ്‍റൈസിലെ അംഗമാണ് ഫായിസ് അലി.

യുകെ അതിര്‍ത്തിയില്‍ ഫായിസിനെ സ്വീകരിക്കാന്‍ മാതാവ് കെ.പി.ഫൗസിയ എത്തിയിരുന്നു. കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ അസി.പ്രഫസറായ ഭാര്യ ഡോ. അസ്മിന്‍ ഫായിസും മക്കളായ ഫഹ്‌സിന്‍ ഒമറും ഇസിന്‍ നഹേലുമടങ്ങുന്ന കുടുംബം ഫായിസിന്റെ സ്വപ്നയാത്രയുടെ ഫിനിഷിങ് പോയന്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിപ്രോയില്‍ ജീവനക്കാരനായിരുന്ന ഫായിസ് തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജി വയ്ക്കുകയായിരുന്നു. 2019ല്‍ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്തത്. ഒളിംപിക്‌സ് കണ്ടശേഷം ഓഗസ്റ്റ് 15നാണ് ഫായിസ് നാട്ടില്‍ തിരിച്ചെത്തുക.

 
Other News in this category

 
 




 
Close Window