Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
വിസാ കാലാവധി കഴിഞ്ഞതായി ഹോം ഓഫിസ് അറിയിപ്പ്, പിന്നാലെ രണ്ടു കുഞ്ഞിങ്ങളുമായി നദിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം
reporter

ലണ്ടന്‍: യുകെയിലെ വിദേശ കെയറര്‍മാര്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയുടെ ഉദാഹരണമായി ഇന്ത്യന്‍ വംശജ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി നടത്തിയ ആത്മഹത്യാ ശ്രമം. 2021ല്‍ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിയ 31-കാരി റോന്‍ഡാ മൈസ്ടിഷിന്റെ ആത്മഹത്യാ ശ്രമത്തെ കുറിച്ചാണ് ബ്രിട്ടനിലെ കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. തണുത്തുറഞ്ഞ നദിയില്‍ രണ്ട് കുഞ്ഞുങ്ങളുമായി ഇറങ്ങി, ഇവരെ മുക്കിക്കൊല്ലുമെന്ന് ഭീഷണി മുഴക്കിയ കെയററെ വഴിപോക്കരാണ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കോടതി ഇവരെ വെറുതെവിട്ടു. വിസ കാലാവധി തീരുന്നതായി അറിയിച്ച് ഹോം ഓഫീസിന്റെ കത്ത് ലഭിച്ചതോടെയാണ് 31-കാരി റോണ്ടാ മൈസ്ടിക്ക് മാനസിക ബുദ്ധിമുട്ടായത്. ഇതോടെ ജീവനൊടുക്കാനാണ് ഇവര്‍ ഇറങ്ങിത്തിരിച്ചത്.

2021-ലാണ് ഇന്ത്യയില്‍ നിന്നും റോണ്ടാ മൈസ്ടിക്ക് യുകെയിലെത്തിയത്. രക്ഷിക്കാനെത്തിയവരോട് തന്നെ വിട്ടേക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയും സഹായത്തിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ വഴിപ്പോക്കര്‍ രണ്ട് കുഞ്ഞുങ്ങളെയും, അമ്മയെയും രക്ഷപ്പെടുത്തി. ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി ജഡ്ജ് പറഞ്ഞു.വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതി കെയററെ സ്വതന്ത്രയാക്കി. രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറാണ് കോടതി വിധിച്ചത്. അതേസമയം ഈ സംഭവം വിസകള്‍ നഷ്ടമാകുന്നവര്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്കും, സ്പോണ്‍സര്‍മാരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്നതായി ജഡ്ജ് ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window