Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Aug 2024
 
 
UK Special
  Add your Comment comment
ഭഗവദ്ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് ബ്രിട്ടീഷ് എംപി: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിയത് ശിവാനി രാജ
Text By: Team ukmalayalampathram
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ഒരു എംപിയുടെ സത്യപ്രതിജ്ഞ. ഭഗവദ്ഗീത ഉയര്‍ത്തി ഹൃദയപൂര്‍വം സത്യപ്രതിജ്ഞ ചെയ്തത് എംപി ശിവാനി രാജ. ലെസ്റ്റര്‍ ഈസ്റ്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപിയാണു ശിവാനി. ഗുജറാത്തി കുടുംബ പശ്ചാത്തലമുള്ളയാളാണ് ശിവാനി രാജ.
നാനൂറിലധികം സീറ്റുകള്‍ നേടിയാണ് കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നത്.
37 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ആധിപത്യം തകര്‍ത്താണ് ശിവാനി ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയിച്ചത്. 2022ലെ ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റര്‍. എതിരാളിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് അഗര്‍വാളിന് 10,100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്.

'ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്ന് പാര്‍ലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാള്‍സിനോടും രാജ്യത്തിനോടും കൂറ് പുലര്‍ത്തുമെന്ന് ഈയവസരത്തില്‍ ഞാന്‍ ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയാണ്', എംപിയായി സത്യപ്രതിജ്ഞ ശേഷം ശിവാനി എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്;
 
Other News in this category

 
 




 
Close Window