Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടി വന്നപ്പോള്‍ സമരം ഒഴിവാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍: ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നേതാക്കന്മാര്‍
Text By: Team ukmalayalampathram
എന്‍എച്ച്എസിനെ ശ്വാസംമുട്ടിക്കുന്ന സമരങ്ങളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍മാറുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നേരിട്ടുള്ള ആദ്യ ചര്‍ച്ചയ്ക്ക് ശേഷമാണ് തന്ത്രപ്രധാന നീക്കം. സമരങ്ങള്‍ ഒഴിവാക്കി എന്‍എച്ച്എസ് ശമ്പളതര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആത്മവിശ്വാസം ലഭിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ പറഞ്ഞു.

ഹെല്‍ത്ത് സെക്രട്ടറിയുമായി നടത്തിയ ആദ്യ ചര്‍ച്ച ആദ്യത്തെ പോസിറ്റീവ് ചുവടുവെപ്പാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റി കോ-ചെയറുകളായ ഡോ. വിവേക് തൃവേദിയും, ഡോ. റോബര്‍ട്ട് ലോറെന്‍സണും പറഞ്ഞു.

ശമ്പളവിഷയത്തില്‍ 20 മാസക്കാലമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. തര്‍ക്കത്തിന് പരിഹാരം ഉണ്ടാകുമെന്ന ധാരണയിലല്ല ചര്‍ച്ചയ്ക്ക് എത്തിയതെന്നും, തങ്ങളെ കേള്‍ക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും, അതാണ് നടന്നതെന്നും തൃവേദി പറഞ്ഞു. 2022 ഡിസംബര്‍ മുതലാണ് എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സമരങ്ങള്‍ നടത്തിയത്.

ഇതുവഴി ഏകദേശം 1.5 മില്ല്യണ്‍ അപ്പോയിന്റ്മെന്റുകളും, പ്രൊസീജ്യറും, ഓപ്പറേഷനുകളും മാറ്റിവെയ്ക്കുകയും, 3 ബില്ല്യണിലേറെ നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തു. 15 വര്‍ഷമായി വരുമാന നഷ്ടം നേരിടുന്നതിനാല്‍ 35% വര്‍ദ്ധന വേണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
 
Other News in this category

 
 




 
Close Window