Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
രോഗികളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പുതിയ സര്‍ക്കാര്‍. 76 ലക്ഷം പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ കണക്ക്. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലാ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും വാരാന്ത്യത്തിലും ഓപ്പറേഷനും അപ്പോയ്ന്റ്മെന്റുകളും നടപ്പാക്കാനുമാണ് ആലോചന. വാരാന്ത്യ സേനവത്തിലൂടെ ലണ്ടനും ലീഡ്സും കൊണ്ടുവന്ന മാറ്റം എല്ലായിടത്തും കൊണ്ടുവരികയാണ് ലക്ഷ്യം. കൂടുതല്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ സജ്ജമാക്കും. പണം വിനിയോഗിച്ചും കൂടുതല്‍ ജീവനക്കാരെ നിയമിച്ചും എന്‍എച്ച്എസ് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയാണ്.

ഇതിനിടെ കുട്ടികളെയും, യുവാക്കളെയും എന്‍എച്ച്എസ് മറക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് പ്രൊവൈഡേഴ്സ് നടത്തിയ സര്‍വ്വെയില്‍ 82 ശതമാനം ട്രസ്റ്റുകള്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പല ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. അതിനാല്‍ ഈ കാലയളവില്‍ ഇടപെടല്‍ നടത്തുന്നത് യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ആവശ്യമുള്ള സേവനങ്ങള്‍ വര്‍ദ്ധിച്ചതായി 95 ട്രസ്റ്റുകളും വ്യക്തമാക്കി. സമയത്ത് സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന തടസ്സമാകുന്നത് ജീവനക്കാരുടെ ക്ഷാമമാണ്. കൃത്യമായ പരിചരണം നല്‍കാന്‍ പരാജയപ്പെടുന്നത് പലപ്പോഴും ജോലിക്കാരുടെ ആത്മധൈര്യത്തെ ബാധിക്കുകയും ചെയ്യുന്നതായി ട്രസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
Other News in this category

 
 




 
Close Window