Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
ഡിജിറ്റലൈസേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായെന്ന് ടോണി ബ്ലെയര്‍
reporter

ലണ്ടന്‍ : കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ മാറിയതുപോലെ മറ്റൊരു രാജ്യവും മാറിയിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഫ്യൂച്ചര്‍ ഓഫ് ബ്രിട്ടന്‍ കോണ്‍ഫറന്‍സ് 2024 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ആയിരുന്ന രാജീവ് ചന്ദ്രശേഖര്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്.

ഗവണ്‍മെന്റുകള്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.

ലണ്ടനിലെ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് ആതിഥേയത്വം വഹിച്ച ചര്‍ച്ചയിലായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യയിലെ ഡിജിറ്റല്‍ നയങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചത്. ഇന്ന് 80% ഇന്ത്യക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ഗവണ്‍മെന്റ് നല്‍കുന്ന സബ്‌സിഡികള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു. മുന്‍പ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് 100 രൂപ കൊടുത്താല്‍ അതില്‍ 15 രൂപ മാത്രമായിരുന്നു അവരുടെ കൈകളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് മുഴുവന്‍ പണവും നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നു. ഭൂരിഭാഗം ജനങ്ങളും ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം നടത്തി എന്നും രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.

10 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇന്ത്യയില്‍ നിന്ന് വലിയ മാറ്റമാണ് ഇന്നത്തെ ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത് എന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണി ബ്ലയര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ബ്രിട്ടന്റെ ഏറ്റവും വലിയ പരാജയം അവര്‍ സ്വയം ആത്മപരിശോധന നടത്തുന്നില്ല എന്നുള്ളതാണ്. ലോകം വികസിച്ചുകൊണ്ടിരിക്കുന്ന രീതി മനസ്സിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴും ബ്രിട്ടന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ഡിജിറ്റല്‍ രംഗത്ത് ബഹുദൂരം മുന്നിട്ടു കഴിഞ്ഞു. ആ ഊര്‍ജ്ജമാണ് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളില്‍ നിന്നും കാണാന്‍ കഴിഞ്ഞത് എന്നും ടോണി ബ്ലയര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window