Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Aug 2024
 
 
UK Special
  Add your Comment comment
മേയില്‍ 32,000 രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: മേയില്‍ 32,000 രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറുന്നതില്‍ നേരിട്ട കാലതാമസമാണ് ഇതിന് കാരണം. എ&ഇയില്‍ ആംബുലന്‍സുകള്‍ എത്തുകയും എന്നാല്‍ തിരക്കേറിയ യൂണിറ്റുകളിലേക്ക് രോഗികളെ കൈമാറാന്‍ സാധിക്കാതെ പോകുന്നതാണ് ഇതിന് കാരണം. അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്സിക്യൂട്ടീവ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പാരാമെഡിക്കുകള്‍ക്ക് തിരികെ ഡ്യൂട്ടി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും ഉടലെടുത്തു. രോഗികളെ എ&ഇയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ സാധിക്കുന്നില്ല.

15 മിനിറ്റിനുള്ളില്‍ ഈ കൈമാറ്റം നടക്കണമെന്നാണ് നാഷണല്‍ ഗൈഡ്ലൈന്‍. എന്നാല്‍ ആശുപത്രികളില്‍ ഗുരുതരമായ കാലതമാസം നേരിടുന്നതായി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എഎസിഇ മാനേജിംഗ് ഡയറക്ടര്‍ അന്നാ പാരി വ്യക്തമാക്കി. ഈ ദുരവസ്ഥ രോഗികള്‍ക്ക് ദോഷം സംഭവിക്കാന്‍ ഇടയാക്കുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. പുതിയ ലേബര്‍ ഗവണ്‍മെന്റ് ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് എഎസിഇ ആവശ്യപ്പെടുന്നു. രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window