Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് രോഗികളുടെ സുരക്ഷ ആശങ്കപ്പെടുത്തുന്നതായി മുന്നറിയിപ്പ്
reporter

ലണ്ടന്‍: രാജ്യത്ത് രോഗികളുടെ സുരക്ഷ അവഗണിക്കപ്പെടുകയാണെന്ന് മുന്നറിയിപ്പ്. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍മാരുടെ പകരക്കാരായി നിരവധി ആശുപത്രികളിലും, ജിപി സര്‍ജറികളിലും ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ സേവനം നല്‍കുന്നു. കൂടുതല്‍ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പബ്ലിക് ഹെല്‍ത്ത് & പോളിസി ഫാക്കല്‍റ്റിയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫ മാര്‍ട്ടിന്‍ മക്കീ ചൂണ്ടിക്കാണിച്ചു. പിഎകളുടെ സേവനങ്ങള്‍ വിപുലമാക്കാന്‍ ശക്തമായ സമ്മര്‍ദം നേരിടുന്നതായി അദ്ദേഹം പറഞ്ഞു. റോയല്‍ കോളേജ് ഓഫ് ജിപിയും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഉള്‍പ്പെടെ ഫിസിന്‍ഷ്യന്‍ അസോസിയേറ്റുമാരുടെ റിക്രൂട്ട്മെന്റില്‍ ആശങ്ക രേഖപ്പെടുത്തി. ഫിസിഷ്യന്‍ അസോസിയേറ്റുമാരെ ഇറക്കുന്നതും, മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, മെഡിക്കല്‍ ഡിഗ്രി ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാക്കുകയും ചെയ്യാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നു.

 
Other News in this category

 
 




 
Close Window