Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Aug 2024
 
 
UK Special
  Add your Comment comment
അച്ഛനും അമ്മയും ചേര്‍ന്ന് 14 വയസ്സുള്ള മകളെ കുത്തിക്കൊന്നു: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ടീസൈഡ് ക്രൗണ്‍ കോടതി ഉത്തരവ്
Text By: Team ukmalayalampathram
മാതാപിതാക്കള്‍ മകളെ കൊത്തിക്കൊന്നു. ബ്രിട്ടീഷ് പെണ്‍കുട്ടിയാണു മരിച്ചത്. 14 വയസ്സുകാരിയെ മാതാപിതാക്കള്‍ കത്തി ഉപയോഗിച്ചു കുത്തി കൊന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 48-കാരന്‍ സിമോണ്‍ വിക്കേഴ്സ്, 44-കാരി സാറാ ഹാള്‍ എന്നിവരാണ് ന്യൂട്ടണ്‍ എയ്ക്ലിഫ് മജിസ്ട്രേറ്റ്സ് കോടതിയില്‍ ഹാജരായത്. ഹൃസ്വമായ വിചാരണയില്‍ പ്രതികള്‍ പേരുവിവരങ്ങളും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. വീട്ടില്‍ നടന്ന ഒരു സംഭവവും, അതിന് പിന്നാലെ 14-കാരിയായ മകളെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ 14-കാരി സ്‌കാര്‍ലെറ്റ് വിക്കേഴ്സിനെ കണ്ടെത്തിയത്.



ഒരൊറ്റ കുത്തിനാണ് കൊല നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിക്കേഴ്സിനെയും, ഹാളിനെയും ആഗസ്റ്റ് 5ന് ടീസൈഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനായി കസ്റ്റഡിയില്‍ വിട്ടു. പോലീസും, പാരാമെഡിക്കുകളും സംഭവദിവസം സ്ഥലത്ത് എത്തുമ്പോഴാണ് 14-കാരിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്.
 
Other News in this category

 
 




 
Close Window