Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വി്റ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുകെക്കാരി
reporter

ഉപയോഗിച്ച വസ്ത്രങ്ങള്‍ നശിപ്പിച്ച് കളയുകയാണോ നിങ്ങള്‍ ചെയ്യാറ്? എങ്കില്‍ യുകെ സ്വദേശിനിയായ ഈ യുവതിയെ നിങ്ങള്‍ തീര്‍ച്ചയായും അറിയണം. കാരണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തീര്‍ത്തും വേറിട്ട ഒരു സംരംഭത്തിലൂടെ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. സംഗതി മറ്റൊന്നുമല്ല, താന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഇവര്‍ ഓണ്‍ലൈനില്‍ വില്‍ക്കും. അതിലൂടെ മികച്ച വരുമാനമാണ് ഓരോ വര്‍ഷവും ഇവര്‍ നേടുന്നത്. ഹന്ന ബെവിംഗ്ടണ്‍ എന്ന യുവതിയാണ് തന്റെ വേറിട്ട ബിസിനസ് സംരംഭത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ്സ് ടിപ്പുകളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങള്‍ മാത്രമല്ല, ഷൂസും ആഭരണങ്ങളും ഹന്ന ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നു. വിന്റഡ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിലാണ് ഇവര്‍ തന്റെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റിംഗ് സൈറ്റ് ആണിത്. ഈ സൈറ്റില്‍ എന്തെങ്കിലും വില്‍ക്കണമെങ്കില്‍ പ്രത്യേക ഫീസ് ആവശ്യമില്ല. ഈ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ്, ഹന്ന തന്റെ പഴയ വസ്ത്രങ്ങള്‍, ഷൂസ്, ആഭരണങ്ങള്‍ എന്നിവയൊക്കെ പലപ്പോഴായി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചത്. ഇത്തരത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ വില്പനയിലൂടെ 6,44,331 രൂപയാണ് ഇതുവരെ ഇവര്‍ നേടിയതെന്നും ഹന്ന അവകാശപ്പെടുന്നു.

തന്റെ ബിസിനസ്സ് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, വില്പനയ്ക്ക് വയ്ക്കുന്ന ഇനത്തിന് ശരിയായ വില ലഭിക്കുന്നതിന് വില കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ഹന്ന സമൂഹ മാധ്യമത്തിലൂടെ അവകാശപ്പെട്ടത്. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ വില്പനക്കാരന് പണത്തിന്റെ ആവശ്യമുണ്ടെന്ന് വാങ്ങുന്നയാള്‍ കരുതും. എന്നാല്‍ ഒരു സമയം കുറഞ്ഞത് 100 സാധനങ്ങളെങ്കിലും വില്‍പനയ്ക്ക് വയ്ക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ വില്പനയ്ക്കായി വയ്ക്കുന്ന സാധനങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ വ്യക്തമായിരിക്കണമെന്നും ഓഫറുകള്‍ കൃത്യമായി വിലയിരുത്തണമെന്നും ഇവര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window