Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
യുകെയില്‍ അഞ്ചുവയസുകാരി മലയാളി പെണ്‍കുട്ടി മരിച്ചു
reporter

ബര്‍മിങ്ഹാം: പനി ബാധിച്ച ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി പെണ്‍കുട്ടി യുകെയില്‍ അന്തരിച്ചു. ബര്‍മിങ്ഹാമിലെ വൂള്‍വര്‍ഹാംപ്റ്റനില്‍ താമസിക്കുന്ന ബില്‍സെന്റ് ഫിലിപ്പ്, ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. പനി വന്നതിനെ തുടര്‍ന്നാണ് ഒരു മാസം മുന്‍പ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചു. പനി വിട്ടു മാറാത്തതിനെ തുടര്‍ന്ന് ബര്‍മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സയില്‍ തുടരവേയാണ് ഹന്ന വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുന്‍പാണ് ഹന്നയും ഇളയ സഹോദന്‍ ആല്‍ബിനും മല്ലപ്പള്ളിയിലെ തുരുത്തിക്കാട് നിന്നും പിതാവ് ബില്‍സെന്റിന് ഒപ്പം യുകെയില്‍ എത്തുന്നത്. നഴ്‌സായ ഹന്നയുടെ അമ്മ ജെയ്‌മോള്‍ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഹന്നയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന് താങ്ങായി യുകെയില്‍ തന്നെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും മലയാളിസമൂഹവും ഒപ്പമുണ്ട്. യുകെയില്‍ ബര്‍മിങ്ഹാം ഹെര്‍മ്മോന്‍ മാര്‍ത്തോമാ ദേവാലയത്തിലെ സജീവമായി പങ്കെടുക്കുന്നവരാണ് ഹന്നയുടെ കുടുംബം. നാട്ടില്‍ തുരുത്തിക്കാട് മാര്‍ത്തോമാ ദേവലായ അംഗങ്ങളാണ് . ഹന്നയുടെ മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി യുകെയില്‍ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പ്, കുടുംബ സുഹൃത്തുക്കളായ സാം മാത്യു, ജിബു ചെറിയാന്‍ എന്നിവരുടെ പേരില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഹന്നയുടെ കുടുംബത്തെ സഹായിക്കുന്നതിന് ഗോഫണ്ട് മീ പേജിലൂടെ സാധിക്കുന്നതാണ് .

 
Other News in this category

 
 




 
Close Window