Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഭവന വില്‍പ്പന 15 ശതമാനം വര്‍ധിച്ചു
reporter

ലണ്ടന്‍: പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിലവിലെ നിരക്കായ 5.25 -ല്‍ നിന്ന് കുറയ്ക്കുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ വില്‍പ്പനയ്ക്കായി വിപണിയില്‍ വരുന്ന വസ്തുക്കളുടെ ശരാശരി വില 0.4 ശതമാനമായി കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ റൈറ്റ് മൂവ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ ഈ കുറവ് 2% വരെയാണ്. നിലവില്‍ 15 % കൂടിയ ഭവന വില്‍പന അടുത്ത ശരത്കാലത്തോട് ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത് . പലിശ നിരക്ക് കുറയുന്നത് ഈ വര്‍ദ്ധനവിന് ആക്കം കൂട്ടിയേക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ ഹാലിഫാക്സ് അതിന്റെ നിരക്കുകള്‍ 0.13% വരെ കുറച്ചപ്പോള്‍ ബാര്‍ക്ലേസ് 0.33% വരെയാണ് കുറച്ചത്.

ഈ കണക്കുകൂട്ടലില്‍ ഇംഗ്ലണ്ടിലെ ഭവന വിപണിയില്‍ ക്രയവിക്രയം 15 % വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ വരാനിരിക്കുന്ന കുറവ് പരിഗണിച്ച് ആളുകള്‍ വീടുകള്‍ വാങ്ങുവാന്‍ തുടങ്ങിയതായാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുകയും കൂടുതല്‍ ആളുകള്‍ ഭവന വിപണിയില്‍ രംഗപ്രവേശനം ചെയ്യുകയും ചെയ്താല്‍ വീടുകളുടെ വില ഇനിയും ഉയര്‍ന്നേക്കാം എന്നും പുതിയ സാഹചര്യങ്ങളെ വിലയിരുത്തി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 
Other News in this category

 
 




 
Close Window