സ്വന്തം ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാത്തതിന്റെ കാരണം വ്യക്തമാക്കി ഹാരി രാജകുമാരന്‍. ആരെങ്കിലുമൊരാള്‍ വിചാരിച്ചാല്‍ പലതും സംഭവിക്കുമെന്നാണ് ഹാരി പറയുന്നത്. ഒരു കത്തിയോ, ആസിഡോ മതി. അതു തന്നെയാണ് തന്റെ ആശങ്കയെന്നു രാജകുമാരന്‍ വെളിപ്പെടുത്തി. മേഗന്‍ ബ്രിട്ടനില്‍ ജീവിച്ചിരുന്ന കാലത്ത് അവരുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി 2022-ല്‍ മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി നീല്‍ ബാസു വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും പിന്മാറുന്നു എന്ന പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് റോയല്‍റ്റി ആന്‍ഡ് പബ്ലിക് ഫിഗേഴ്‌സ്, ഹാരിക്കും മേഗനുമുള്ള യു കെ പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
തന്റെ കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നു പിന്‍വാങ്ങുന്നതിനും രാജ്യം വിടുന്നതിനും തന്നെ നിര്‍ബന്ധിതനാക്കിയത് എന്ന് ഹാരി നേരത്തെയും പറഞ്ഞിട്ടുണ്ട്.ഐ ടി വിയുടെ ടാബ്ലോയ്ഡ്സ് ഓണ്‍ ട്രയല്‍ എന്ന ഡോക്യുമെന്ററിയിലാണ് ഹാരി രാജകുമാരന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. |