ലണ്ടന്‍: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനുമായ ഗില്‍ബര്‍ട്ട് റോമന്‍ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലായിരുന്ന ഗില്‍ബര്‍ട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഈസ്റ്റ്ഹാമിലായിരുന്നു ഗില്‍ബര്‍ട്ട് കുടുംബസമേതം താമസിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിക്കൂ. ഭാര്യ: ഫ്രീഡ ഗോമസ്. മക്കള്‍: രേഷ്മ, ഗ്രീഷ്മ, റോയ്.