Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി; 2026 മുതല്‍ നടപ്പിലാക്കും
reporter

എഡിന്‍ബറ: മൃതദേഹം സംസ്‌കരിക്കുന്നതിന് വിപ്ലവകരമായ പുതിയ മാര്‍ഗവുമായി സ്‌കോട്ട്‌ലന്‍ഡ് മുന്നോട്ട് വരുന്നു. വെറും രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാകുന്ന രീതിയാണ് 2026 വേനല്‍ക്കാലം മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ശാസ്ത്രീയമായി ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ഈ ജലസംസ്‌കാര രീതി, പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രകൃതി വാതകം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ ബദലായി കണക്കാക്കപ്പെടുന്നു.

മൃതശരീരം പട്ടോ കമ്പിളിയോ പൊതിഞ്ഞ് ഉയര്‍ന്ന മര്‍ദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു. 95% വെള്ളവും 5% പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് പോലുള്ള ആല്‍ക്കലൈന്‍ രാസവസ്തുക്കളും ചേര്‍ന്ന മിശ്രിതം 150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചേംബറിലേക്ക് നിറയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ദ്രാവകം ശുദ്ധീകരിച്ച് മലിനജലമായി ഒഴുക്കുകയും, അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി പൊടിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും.

ഒരു ജലസംസ്‌കാരത്തിന് 1,500 മുതല്‍ 5,000 ഡോളര്‍ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ നടത്തിയ സര്‍വേയില്‍ 84% പേര്‍ ഈ രീതിയെ പിന്തുണച്ചതോടെ, യുകെയില്‍ ആദ്യമായി സ്‌കോട്ട്‌ലന്‍ഡാണ് നടപ്പിലാക്കുന്നത്.

എന്നാല്‍ മൃതദേഹം ലയിപ്പിച്ച ദ്രാവകം സാധാരണ ജലസ്രോതസ്സുകളിലേക്ക് വിടുന്നതിനെതിരെ ചില വിവാദങ്ങളും ഉയരുന്നുണ്ട്. 'ഈ ദ്രാവകത്തില്‍ ഡിഎന്‍എ ഇല്ല, പൂര്‍ണ്ണമായും അണുവിമുക്തമാണ്. ഇതില്‍ പ്രോട്ടീനുകള്‍, പഞ്ചസാര, ലവണങ്ങള്‍ മാത്രമേ ഉണ്ടാകൂ,' ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന Kindly Earth കമ്പനി വ്യക്തമാക്കുന്നു.

പ്രാദേശിക ഭരണകൂടങ്ങളും വാട്ടര്‍ അതോറിറ്റികളും അനുമതി നല്‍കിയ ശേഷം 2026 വേനല്‍ക്കാലത്ത് ആദ്യ ജലസംസ്‌കാരം നടത്താനാണ് സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്

 
Other News in this category

 
 




 
Close Window