ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും യൂത്ത് വീസ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടി അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം. യൂത്ത് വീസ കരാര്‍ നിലവില്‍ വരുന്നതോടെ ചെറുപ്പക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി പഠിക്കാനും ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടിഷ് സര്‍ക്കാരിനെ നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് ഈ കരാറിനോട് മുന്‍പ് എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍, ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യൂത്ത് വീസ പദ്ധതി അനിവാര്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടിഷ് പൗരത്വമുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും കൂടുതല്‍ അവസരം ലഭിക്കും.