|
ഹണി റോസ് തന്റെ കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ''റേച്ചല്‍'' ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ''റേച്ചല്‍''നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു.
പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ നല്‍കുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍,ജോജി,ദിനേശ് പ്രഭാകര്‍,പോളി വത്സന്‍,വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഒരു റിവഞ്ച് ത്രില്ലര്‍ ചിത്രമാണിത്.
ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ,ഷാഹുല്‍ ഹമീദ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് 'റേച്ചല്‍'നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ശ്രീ പ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നു.
സംഗീതം, പശ്ചാത്തലസംഗീതം- ഇഷാന്‍ ഛബ്ര, എഡിറ്റര്‍-മനോജ്, ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍-ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്- രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, സംഘട്ടനം- രാജശേഖര്‍,മാഫിയ ശശി,പി സി സ്റ്റണ്ട്‌സ്, അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ്-രതീഷ് വിജയന്‍,രാജേഷ് നെന്മാറ,കോസ്റ്റ്യൂംസ്- ജാക്കി, കോ പ്രൊഡ്യൂസര്‍-ഹനാന്‍ മരമുട്ടം, അര്‍ജുന്‍ ജീവ, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്- പ്രിജിന്‍ ജെ പി, മാത്യു കോന്നി, ഫിനാന്‍സ് കണ്‍ട്രോളര്‍-റോബിന്‍ അഗസ്റ്റിന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍- പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, ഗാനരചന-ബി.കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, രാഹുല്‍ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, സ്റ്റില്‍സ്-നിദാദ് കെ എന്‍, വിഎഫ്എക്‌സ്- ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, ഡിഐ- ഇന്‍ഡ്യന്‍ സിനിമ കമ്പനി, ടീസര്‍ കട്ട്- ബെന്‍ ഷെരിന്‍ ബി, ട്രെയിലര്‍ കട്ട്-ഡോണ്‍ മാക്‌സ്,ടീസര്‍ സബ്‌ടൈറ്റില്‍-വിവേക് രഞ്ജിത്ത്, ലീഗല്‍ അഡൈ്വസര്‍ മുഹമ്മദ് സിയാദ്,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്. |