Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നെല്‍സന്റെ ഭാര്യ നിഷ അന്തരിച്ചു: വിട പറഞ്ഞത് യുകെകെസിഎ അംഗം
Text By: UK Malayalam Pathram
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി മരിച്ചു. ആന്‍ട്രിമില്‍ താമസിച്ചിരുന്ന നെല്‍സന്റെ ഭാര്യ നിഷ (42) ആണ് വിടപറഞ്ഞത്. ഇന്നലെ നിഷ മരിച്ചെന്ന വാര്‍ത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോള്‍ എങ്ങനെ നെല്‍സനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു മലയാളികള്‍ .
യുകെകെസിഎയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് ഈ കുടുംബം. പുതുവേലി വെള്ളംതടത്തില്‍ കുടുംബ അംഗമാണ് നിഷ. നെല്‍സണ്‍ ജോണ്‍ കരിപ്പാടം തടത്തില്‍ കുടുംബാംഗവും, ഇരുവരുടെയും പ്രിയപ്പെട്ട ബന്ധുമിത്രാദികള്‍ അയര്‍ലന്‍ഡിലും യുകെയിലും പലയിടത്തായി താമസമുണ്ട്. നിഷയുടെ അകാല വേര്‍പാടില്‍ യുകെ കെ സി എ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
ഏഴു വര്‍ഷം മുന്‍പാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെല്‍സന്റെ ആദ്യഭാര്യ കാര്‍ അപകടത്തില്‍ മരിക്കുന്നത്. മൂന്നു മക്കളെ വളര്‍ത്തുക എന്ന ഉത്തരവാദിത്തമാണ് ഭാര്യയുടെ മരണ ശേഷം നെല്‍സനെ തേടിയെത്തിയത്. ഇതിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റെ ഭാരം ലഘൂകരിക്കാനും അവര്‍ക്ക് ഒരമ്മയുടെ സ്നേഹം നഷ്ടമാകരുത് എന്ന ചിന്തയിലുമാണ് നെല്‍സണ്‍ നിഷയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പതിനൊന്നു വയസ് മുതല്‍ താഴേക്ക് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളാണ് 2019 ല്‍ അമ്മയുടെ ശവപേടകത്തിനു അരികെ ഇരുന്നു ഏങ്ങലടിച്ചു നെല്‍സന്റെ കൈപിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞത്.

എന്നാല്‍ അടുത്തിടെ കാന്‍സര്‍ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ നെല്‍സന്റെ ജീവിതത്തിലേക്ക് വീണ്ടും വിധി ഇരുള്‍ പടര്‍ത്തി.
 
Other News in this category

 
 




 
Close Window