Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
യുകെയിലെ നഴ്‌സുമാര്‍ക്ക് വെറും മൂന്നു ശതമാനം ശമ്പളം വര്‍ധന: വന്‍ പ്രതിഷേധം
Text By: UK Malayalam Pathram
നഴ്സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വെറും മൂന്നു ശതമാനം ശമ്പള വര്‍ധന നടപ്പാക്കിയത് നീതികേടെന്ന് ആരോപണം. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ധന ഫ്രണ്ട്ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്സുമാര്‍, മിഡ്വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ധന അനുവദിച്ചത്. കഴിഞ്ഞ മാസം 3.4 ശതമാനമായിരുന്നു പണപ്പെരുപ്പം.
2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധന ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് അപമാനിക്കുന്നതുപോലെ ആണെന്നാണ് ആരോപണം . ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ധനയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം താഴുമെന്ന കണക്കുകൂട്ടലില്‍ വിശ്വസിച്ചാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ പാക്കേജ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ യൂണിയനുകള്‍ ഈ പ്രഖ്യാപനത്തിനെതിരെ രോഷാകുലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിനും താഴെ ലഭിക്കുന്ന വര്‍ധനവുകളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇത് ആശ്വാസമേകില്ലെന്ന് യൂണിയനുകള്‍ പറയുന്നു.
 
Other News in this category

 
 




 
Close Window