Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്സ് ഷൈനി സ്‌കറിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ഔദ്യോഗിക ക്ഷണം
Text By: UK Malayalam Pathram
2025ലെ വെയില്‍സ് കെയര്‍ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്സ് ഓഫ് ദ ഇയര്‍' വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മലയാളി നഴ്സ് ഷൈനി സ്‌കറിയയ്ക്ക് അപൂര്‍വ അംഗീകാരം. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ പ്രത്യേക രാജകീയ വിരുന്നിലേക്ക് ഷൈനിക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും വിരുന്നില്‍ പങ്കെടുത്ത ഷൈനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവകയും ചെയ്യുകയാണ് ഇപ്പോള്‍. കിങ് ചാള്‍സ്, രാജ്ഞി, മറ്റ് രാജകുടുംബാംഗങ്ങള്‍, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ഈ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി സ്‌കറിയ.

രാജകീയ വേദിയില്‍ കിങ് ചാള്‍സുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013ല്‍ കേരളം സന്ദര്‍ശിച്ച അനുഭവവും, തന്റെ 65ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതുമാണ് രാജാവ് ഓര്‍മ്മിപ്പിച്ചത്.

കൊല്ലം സ്വദേശിയായ ഷൈനി, വെയില്‍സിലെ Rhayader-ലുള്ള Caron Group-ല്‍ സീനിയര്‍ നഴ്സായി സേവനം അനുഷ്ഠിക്കുകയാണ്. സാമൂഹിക പരിരക്ഷാ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായ ഈ പുരസ്‌കാരം ഷൈനിയുടെ സമര്‍പ്പിത പ്രവര്‍ത്തനത്തിന് ലഭിച്ച ഉയര്‍ന്ന ബഹുമതിയായി വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയിലെ റിയാദില്‍ കുട്ടികളുടെ ഐ.സി.യുവില്‍ സേവനം അനുഷ്ഠിച്ച ശേഷം 2020ലാണ് ഷൈനി വെയില്‍സിലേക്ക് മാറിയത്. ഷൈനിയുടെ ഭര്‍ത്താവ് ജേക്കബ് തരകന്‍. മന്നയും ഹന്നയും മക്കളാണ്.
 
Other News in this category

 
 




 
Close Window