Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
റെക്കോഡ് ഭേദിച്ച് ആന്‍സിയുടെ കുതിപ്പ്: ലോങ് ജംപില്‍ ചരിത്രം കുറിച്ച് തൃശൂര്‍ സ്വദേശിനി
Text By: UK Malayalam Pathram
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപില്‍ ചരിത്രം കുറിച്ചു. അഞ്ജു ബേബി ജോര്‍ജിന്റെ റെക്കോര്‍ഡ് ആന്‍സി സോജന്‍ തകര്‍ത്തു. 2004ല്‍ ഒളിംപിക്‌സില്‍ അഞ്ജുവിന്റെ ദൂരം 6.83 മീറ്റര്‍ ആയിരുന്നു. 22 വര്‍ഷം പഴക്കമുള്ള അഞ്ജു ബോബി ജോര്‍ജിന്റെ റെക്കോര്‍ഡ് പഴങ്കഥയായി.ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളി താരം ആന്‍സി സോജന്റെ ചരിത്ര നേട്ടം.

തന്റെ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റര്‍ ചാടി താരം പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത്.തുടക്കം മുതലേ മികച്ച പ്രകടനമാണ് ആന്‍സി പുറത്തെടുത്തത്. ഈ നേട്ടത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണവും താരം സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window