Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോക്രോച്ച് ജനതാ പാര്‍ട്ടി 49 ദിവസത്തെ സമരം അവസാനിപ്പിച്ചു: സമരക്കാരോട് വീട്ടിലേക്കു മടങ്ങാന്‍ ആഹ്വാനം
Text By: UK Malayalam Pathram
നീറ്റ്-യുജി പരീക്ഷാ ചോര്‍ച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിവന്ന 49 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് തൊട്ടുപിന്നാലെ, രണ്ട് അംഗങ്ങളുള്ള സി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് ശേഷം സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച സി.ജെ.പി, പ്രതിഷേധക്കാര്‍ എല്ലാവരും സമാധാനപരമായി വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window