Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1322 INR  1 EURO=110.4118 INR
ukmalayalampathram.com
Sun 16th Aug 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പ് ഉപദ്രവം തുടങ്ങിയെന്ന് ആരതിയുടെ കുടുംബം: അതുലിനെത അറസ്റ്റ് ചെയ്തു
Text By: UK Malayalam Pathram

ആറ്റുകാലില്‍ വര്‍ക്കല സ്വദേശിനി ആരതി (27) വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് ഫോര്‍ട്ട് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതുലിനെതിരെ ഗാര്‍ഹിക പീഡനത്തിനുള്ള വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വര്‍ക്കല വടശ്ശേരിക്കോണം വിളയില്‍ ഹൗസില്‍ ബൈജുവിന്റെയും ജിനുവിന്റെയും മകളായ ആരതിയും കല്ലറ ഭരതന്നൂര്‍ സ്വദേശി അതുലും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം മുന്‍പാണ് ഇവര്‍ ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടിലേക്ക് താമസമാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പ് തന്നെ അതുല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആരതിയെ ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നതായി കുടുംബം പറയുന്നു. ആരതിയുടെ 50 പവനോളം സ്വര്‍ണം അതുല്‍ പണയം വെച്ചിരുന്നു. പണത്തിനും സ്വര്‍ണത്തിനും വേണ്ടിയുള്ള പീഡനത്തിന് പുറമെ അതുലിന് മറ്റ് സ്ത്രീകളുമായി ബന്ധങ്ങളുണ്ടായിരുന്നതായും ഇതേച്ചൊല്ലി വഴക്കുകള്‍ പതിവായിരുന്നെന്നും ആരതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

 
Other News in this category

 
 




 
Close Window