Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയില്ല: യുട്യൂബര്‍ ധന്യ മദ്യപിച്ചിരുന്നു; ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരേ കേസെടുത്തു
Text By: UK Malayalam Pathram
കാസര്‍ഗോഡ് പെരുമ്പള സ്വദേശിനി ധന്യക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിന് കുമ്പള പൊലീസ് കേസെടുത്തു. യൂട്യൂബ് വീഡിയോ ചെയ്ത് കുറേ ഫോളോവേഴ്‌സ് ഉള്ളയാളാണ് ധന്യ. ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് യുവതി. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആര്‍.`
വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറില്‍ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

നാഷണല്‍ ഹൈവേ 66ല്‍ റോഡിന് നടുവിലായി വാഹനം നിര്‍ത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോള്‍ അമിത വേ?ഗത്തില്‍ വാഹനം ഓടിച്ചുപോകുകയും ചെയ്തതായാണ് എഫ്‌ഐആറില്‍ പറയുന്നു. പരിശോധനയില്‍ മദ്യപിച്ചാണ് ധന്യ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
 
Other News in this category

 
 




 
Close Window