Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടോ എന്‍എച്ച്എസ് ? ആശുപത്രികളെ ചൊല്ലി വന്‍ പ്രചാരണം
Text By: UK Malayalam Pathram
എന്‍എച്ച്എസ് ആശുപത്രികളില്‍ ദിവസേന ഉപയോഗിക്കേണ്ടി വരുന്ന കെമിക്കലിതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം. ജീവനക്കാരെ കാന്‍സര്‍ ബാധിക്കുന്നതിലേക്ക് തള്ളിവിടുന്ന മരുന്നുകള്‍ ദിവസവും ഉപയോഗിക്കുന്നുണ്ടെന്ന് പ്രചാരണം ഉയര്‍ന്നു.

പാതോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടകരമായ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ഡിസ്ഇന്‍ഫെക്ടന്റായി ഉപയോഗിക്കുന്ന കെമിക്കലാണിത്. കൂടാതെ ലാബുകളില്‍ ടിഷ്യൂ സാമ്പിളുകള്‍ സൂക്ഷിക്കാനും ഈ കെമിക്കല്‍ ആവശ്യമാണ്. ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ദിവസേന ഈ കെമിക്കലുമായി സമ്പര്‍ക്കത്തില്‍ വരുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്.

ഫോര്‍മാല്‍ഡിഹൈഡ് തുടര്‍ച്ചയായി ശ്വസിക്കുന്നത് മൂലം പല പ്രശ്നങ്ങളും രൂപപ്പെടാം. ശ്വാസകോശ ആരോഗ്യം, ഫെര്‍ട്ടിലിറ്റി എന്നിവയെ തകരാറിലാക്കാന്‍ ഇത് ഇടയാക്കും. ഇതിന് പുറമെ മൂക്കിലും, തൊണ്ടയിലും കാന്‍സര്‍ രൂപ്പെടാനും കെമിക്കല്‍ വഴിയൊരുക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
 
Other News in this category

 
 




 
Close Window