യുകെയില്‍ ചിത്രീകരണം പൂര്‍ത്തിയായ ബിഹൈന്‍ഡ് സിനിമയുടെ വീഡിയോ ഗാനം പുറത്തിറങ്ങി
Text By: UK Malayalam Pathram
ഗായകന്‍ ജി.വേണുഗോപാല്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബിഹൈന്‍ഡ്. ജി വേണുഗോപാല്‍ സംഗീത ആല്‍ബങ്ങള്‍ക്ക് മുന്‍പ് സംഗീതം നിവഹിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്ക് സംഗീതം നല്‍കുന്നത് ഇത് ആദ്യമാണ്.
Watch Video: -
ഈ ഗാനത്തിന്റെ വരികള്‍ എഴുതിരിക്കുന്നത് യുകെയില്‍ താമസിക്കുന്ന എഴുത്തുകാരി രശ്മി പ്രകാശ് രാജേഷാണ്. ഈ യുഗ്മ ഗാനം ചിത്രീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും യുകെയിലാണ്. ബിഹൈന്‍ഡ് സിനിമയുടെ രചനയും, ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിന്‍സന്‍ ഇരിട്ടിയാണ്. സംഗീതത്തിന് പുറമെ ചിത്രത്തിലെ ഈ യുഗ്മഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലും, അജ്മല്‍ ഫാത്തിമ പര്‍വീണുമാണ്.
ഏതാനും ഇംഗ്ലീഷ് അഭിനേതാക്കളും ഈ മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. യു കെ ആര്‍ട്ട് ഫോറത്തിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ മിസ്റ്ററി ത്രില്ലര്‍ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.