Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.1686 INR
ukmalayalampathram.com
Sat 13th Jun 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടു; ആവേശം പങ്കുവച്ച് മലയാളി ഡോക്ടര്‍, പോസ്റ്റ് വൈറല്‍
reporter

ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മലയാളി ഡോക്ടര്‍ അജിത മോഹന്‍. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലൂടെ നടന്നു പോകുന്ന മമ്മൂട്ടിയെ അജിത കണ്ടത്. അപ്രതീക്ഷിത കാഴ്ചയുടെ ആവേശത്തില്‍ കാര്‍ നിര്‍ത്തി മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു അവര്‍. ''ജീവിതത്തില്‍ ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി. കാരണം മുന്നില്‍ മമ്മൂക്ക ഉണ്ടായിരുന്നു,'' എന്നാണ് അജിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മഹാനടനൊപ്പം ചിത്രം എടുക്കാനായ സന്തോഷവും ആ നിമിഷത്തിന്റെ ആവേശവും അജിതയുടെ കുറിപ്പില്‍ നിറഞ്ഞുനിന്നു.

ലണ്ടനില്‍ ഡോക്ടറായ അജിത, മമ്മൂട്ടിയെ കണ്ട നിമിഷം സമയം നിശ്ചലമായതുപോലെ തോന്നിയെന്ന് പറയുന്നു. ''ഈ നിമിഷത്തേക്കാള്‍ മനോഹരമായി മറ്റൊന്നും ഇനി വരാനില്ല. മമ്മൂക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും ഒരു ഫാന്‍ ഗേള്‍ ആയി നിന്നു. ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയ സുഹൃത്തിനോട് നന്ദി. ആ അനുഭവത്തില്‍ നിന്ന് ഞാന്‍ ഇനിയും മോചിതയായിട്ടില്ല,'' എന്നും അജിത കുറിച്ചു. മമ്മൂട്ടിയോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോയും അജിത പങ്കുവച്ചിട്ടുണ്ട്. സന്തതസഹചാരി ജോര്‍ജിനൊപ്പം ലണ്ടന്‍ തെരുവിലൂടെ നടന്നു പോകുന്ന മമ്മൂട്ടിയുടെ വീഡിയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനായാണ് മമ്മൂട്ടി എത്തിയതെന്നാണ് വിവരം. അജിതയുടെ പോസ്റ്റും വീഡിയോയും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window