Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sun 02nd Aug 2026
 
 
UK Special
  Add your Comment comment
വിദേശ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലന പദ്ധതി റദ്ദാക്കി എന്‍എച്ച്എസ്; വിമര്‍ശിച്ച് സീനിയര്‍ ഡോക്ടര്‍മാര്‍
reporter

ലണ്ടന്‍: യുകെ ആശുപത്രികളില്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് പരിശീലനവും പ്രവൃത്തിപരിചയവും നല്‍കിയിരുന്ന മെഡിക്കല്‍ ട്രെയിനിങ് ഇനീഷ്യേറ്റീവ് അപ്രതീക്ഷിതമായി റദ്ദാക്കി എന്‍എച്ച്എസ് ഇംഗ്ലണ്ട്. തീരുമാനത്തിനെതിരെ സീനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ റോയല്‍ കോളജുകളും വിമര്‍ശനവുമായി രംഗത്തെത്തി. പദ്ധതിയിലൂടെ പ്രതിവര്‍ഷം 400 മുതല്‍ 500 വരെ വിദേശ ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടനിലെ ആശുപത്രികളില്‍ പ്ലേസ്മെന്റ് നല്‍കിയിരുന്നു. ജോലി ചെയ്തുകൊണ്ട് പരിശീലനം നേടാനും രണ്ടുവര്‍ഷത്തിനുശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാനും അവസരമൊരുക്കിയ പദ്ധതി എന്‍എച്ച്എസിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന മാര്‍ഗംകൂടിയായിരുന്നു. 2011ല്‍ ആരംഭിച്ച പദ്ധതിക്കായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് പ്രതിവര്‍ഷം ചെലവായിരുന്നത് £1,76,000 മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. വിദേശ ഡോക്ടര്‍മാരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ബ്രിട്ടിഷ് ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും പദ്ധതി സഹായിച്ചിരുന്നതായി മെഡിക്കല്‍ റോയല്‍ കോളജുകള്‍ ചൂണ്ടിക്കാട്ടി.

വിദേശ മെഡിക്കല്‍ ബിരുദധാരികളെ കാര്യമായി ആശ്രയിക്കുന്ന എന്‍എച്ച്എസിന് പദ്ധതി റദ്ദാക്കിയത് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തീരുമാനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നുവെങ്കിലും പദ്ധതി അവസാനിപ്പിച്ചതില്‍ നിരാശയുണ്ടെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജസ് വക്താവ് പ്രതികരിച്ചു. പദ്ധതിയിലൂടെ യുകെയിലെത്തുന്ന ഡോക്ടര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ താല്‍ക്കാലിക വിസയാണ് അനുവദിച്ചിരുന്നത്. നിലവില്‍ ഈ വിസയില്‍ യുകെയിലുള്ളവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ ജോലി തുടരാം. അടുത്ത മാര്‍ച്ചുവരെയുള്ള റൗണ്ടിലേക്ക് ഇതിനകം അപേക്ഷ നല്‍കിയവര്‍ക്കും വിസ ലഭിക്കും. അതിനുശേഷം പദ്ധതി തുടരില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. പദ്ധതി ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ണമായി കൈവരിക്കുന്നില്ലെന്നാണ് റദ്ദാക്കലിന് എന്‍എച്ച്എസ് നല്‍കുന്ന വിശദീകരണം. പരിശീലനകാലം പൂര്‍ത്തിയായശേഷവും ചില ഡോക്ടര്‍മാര്‍ യുകെയില്‍ തുടരുന്നതായും വിദേശ ഡോക്ടര്‍മാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ കണ്ടെത്തിയതായും എന്‍എച്ച്എസ് ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window