Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
രാത്രി ഏഴിന് ശേഷം കോഡ് റിവ്യൂ വേണ്ട'; ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ ശാസിച്ച് യുകെ ഡെവലപ്പര്‍
reporter

ലണ്ടന്‍: ജോലി സമയം കഴിഞ്ഞിട്ടും കോഡ് റിവ്യൂ കമന്റുകള്‍ക്ക് മറുപടി നല്‍കിയ ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ ശാസിച്ച യുകെ ഡെവലപ്പറുടെ അനുഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു ശേഷവും തുടര്‍ച്ചയായി ജോലി ചെയ്താല്‍ 'ബേണ്‍ഔട്ട്' പോലുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആദ്യ മുന്നറിയിപ്പുകള്‍ ഫലിക്കാതായതോടെ യുകെ ഡെവലപ്പര്‍ നിര്‍ദേശം കടുപ്പിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിനുശേഷം കോഡ് റിവ്യൂ കമന്റുകള്‍ക്ക് മറുപടി നല്‍കിയാല്‍ ഒരാഴ്ചത്തേക്ക് ആ കമന്റുകളില്‍ പ്രതികരിക്കില്ലെന്നും ആവശ്യമെങ്കില്‍ വിഷയം മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ഇന്ത്യന്‍ ഡെവലപ്പര്‍ അടുത്ത ദിവസംമുതല്‍ ജോലി സമയം കൃത്യമായി പാലിക്കാന്‍ തുടങ്ങി. ''ഞാന്‍ ശ്രദ്ധിക്കാതെപോയ കാര്യം അദ്ദേഹം ശ്രദ്ധിച്ചു. സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു,'' ഇന്ത്യന്‍ ഡെവലപ്പര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ജോലിക്കും വ്യക്തിജീവിതത്തിനും തുല്യപ്രാധാന്യം നല്‍കുന്നതിനെ മറ്റു രാജ്യങ്ങളിലുള്ളവര്‍ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് അനുഭവത്തിലൂടെ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിനു താഴെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെ ചില മാനേജര്‍മാര്‍ ജോലി സമയം കഴിഞ്ഞാല്‍ ലാപ്ടോപ് അടച്ച് വിശ്രമിക്കാന്‍ ജീവനക്കാരോട് കര്‍ശനമായി നിര്‍ദേശിക്കാറുണ്ടെന്ന് ചിലര്‍ കുറിച്ചു. ഇന്ത്യന്‍ കമ്പനികളില്‍ നിലനില്‍ക്കുന്ന അധികസമയ ജോലി സംസ്‌കാരത്തെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

 
Other News in this category

 
 




 
Close Window