Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 26th Nov 2026
 
 
UK Special
  Add your Comment comment
തിരക്കേറിയ ശൈത്യകാലം മുന്നില്‍; രോഗികളുടെ വര്‍ധനയും ജീവനക്കാരുടെ ക്ഷാമവും എന്‍എച്ച്എസിന് വെല്ലുവിളി
reporter

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ശൈത്യകാലങ്ങളിലൊന്ന് നേരിടേണ്ടിവരുമെന്ന ആശങ്കയില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ്. ചികിത്സ ആവശ്യമായ പ്രായമായ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ജീവനക്കാരുടെ ക്ഷാമവും സാമ്പത്തിക സമ്മര്‍ദവും ആരോഗ്യസേവനങ്ങളെ ബാധിക്കുന്നതായി ആശുപത്രി ട്രസ്റ്റ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍തന്നെ കടുത്ത സമ്മര്‍ദത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മേധാവികളുടെ വിലയിരുത്തല്‍. ചെലവുകള്‍ ഉയരുകയും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ ചില സേവനങ്ങള്‍ ചുരുക്കേണ്ട സാഹചര്യമുണ്ടെന്നും ഇവര്‍ പറയുന്നു. ആശുപത്രികള്‍ക്കു പുറത്തുള്ള കമ്മ്യൂണിറ്റി ചികിത്സാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നല്‍കേണ്ട സേവനങ്ങളും ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് കോവിഡ് കാലത്തിനുശേഷം കൈവരിച്ച പുരോഗതിയെ ബാധിക്കുമെന്ന് എന്‍എച്ച്എസ് അലൈന്‍സ് മുന്നറിയിപ്പ് നല്‍കി.

ശൈത്യകാലത്ത് രോഗികളുടെ ചികിത്സാവശ്യങ്ങള്‍ നിലവിലെ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കുമെന്ന ആശങ്ക സര്‍വേയില്‍ പങ്കെടുത്ത ആരോഗ്യ മേധാവികളില്‍ 58 ശതമാനം പേര്‍ പ്രകടിപ്പിച്ചു. ഇത്തവണയും രോഗികളുടെ തിരക്ക് പുതിയ ഉയരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ രോഗീപരിചരണത്തെ ബാധിക്കുമെന്ന ആശങ്കയും മേധാവികള്‍ ഉയര്‍ത്തുന്നുണ്ട്. ആവശ്യമായ ജീവനക്കാരും സാമ്പത്തിക പിന്തുണയും ഉറപ്പാക്കാതെ, അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ആരോഗ്യസേവന ലക്ഷ്യങ്ങള്‍ കൈവരിക്കുക പ്രയാസമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window