Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ സ്ത്രീ പീഡനത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്
reporter

ന്യൂഡല്‍ഹി: 2024 നവംബറില്‍ ലണ്ടനില്‍ സ്ത്രീപീഡനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, മാതാപിതാക്കള്‍ മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിക്രമം, സ്ത്രീധന പീഡനം, ക്രിമിനല്‍ വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസിന് പുറമെ ലണ്ടന്‍ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹിയിലെ പാലം വില്ലേജ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 2024 നവംബര്‍ 14-ന് ലണ്ടനില്‍ വച്ചാണ് യുവതി കൊല്ലപ്പെടുന്നത്. പാര്‍ക്കിങില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, ഭര്‍ത്താവ് യുകെയില്‍ നിന്ന് ഒളിവില്‍ പോവുകയും ചെയ്തു. ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മെയ് ഒന്നിന് മരിച്ച യുവതിയുടെ ഭര്‍ത്താവിനെ കുറ്റവാളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇതോടെയാണ് കേസില്‍ ഇന്ത്യയില്‍ അന്വേഷണം ആരംഭിച്ചത്. ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ജൂലൈ ഒന്നിന് ദ്വാരക കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കുറ്റപത്രം സ്വീകരിച്ച കോടതി ജൂലൈ 19ന് കേസ് രേഖകളുടെ പരിശോധനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രഖ്യാപിത കുറ്റവാളിയാക്കിയ പൊലീസിന്റെ റിപ്പോര്‍ട്ടിനെതിരെയുള്ള ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

ഈ വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും കേസ് അവധിക്കാല ബെഞ്ചിന് ബാധകമല്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ വാദത്തെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ യുകെ ഇന്റര്‍പോളില്‍ നിന്നുള്ള റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വളരെ രഹസ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു. 2024 നവംബറില്‍ ലണ്ടനില്‍ നടന്ന ക്രൂരകൊലപാതകത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്നത് യുകെ ഇന്റര്‍പോളില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ലണ്ടനില്‍ നിന്ന് യുവാവ് ഒളിവില്‍ കഴിയാന്‍ ഇന്ത്യയില്‍ എത്തിയതാണെന്നും എതിര്‍ഭാഗം വാദിച്ചു. യുകെയില്‍ നിന്ന് ഒളിവില്‍ പോയ ഇയാളെ ഗുരുഗ്രാമില്‍ വച്ചാണ് പിന്നീട് കണ്ടെത്തുന്നത്. കേസില്‍ നിലവില്‍ പ്രതിയുടെ മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യത്തിലാണ്. മറ്റൊരാള്‍ പൊലീസ് കസ്റ്റഡിയിലുമാണ്. മാര്‍ച്ച് 14ന് ഡല്‍ഹി പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 498 എ, 406, 34, 2025 ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 85, 316, 3(5) എന്നിവ പ്രകാരം മാര്‍ച്ച് മൂന്നിന് പാലം വില്ലേജ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട ഒരു വകുപ്പ്കൂടി ചേര്‍ത്തിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window