ലണ്ടന്‍: 2026 ജനുവരി 8 മുതല്‍ യുകെയില്‍ പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്നു. വിദേശികളായ കുടിയേറ്റക്കാര്‍ക്ക് കടുപ്പം വര്‍ധിപ്പിക്കുന്നതായാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഇംഗ്ലീഷ് ഭാഷാ യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുകയും, പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കുകയും, ഇമിഗ്രഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യുകെയിലെ നിലവിലെ കുടിയേറ്റ സംവിധാനത്തിന്റെ പരാജയങ്ങള്‍ പരിഹരിച്ച് നിയന്ത്രിതവും നീതിയുക്തവുമായ സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഈ നിയമ നിര്‍മാണം. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപ്രമേയത്തില്‍ കുടിയേറ്റക്കാര്‍ക്ക് കടുപ്പമേറിയ ഭാഷാ യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്നവര്‍ ഇനി എ-ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കേണ്ടതുണ്ട്. ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള ഭാഷാ പരീക്ഷ പാസാകേണ്ടതും, അതിന്റെ ഫലങ്ങള്‍ വീസ അപേക്ഷാ പ്രക്രിയയില്‍ പരിശോധിക്കപ്പെടുന്നതുമാണ്.
സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രധാന കുടിയേറ്റ പരിഷ്‌കാരങ്ങള്‍:
- ഇംഗ്ലീഷ് യോഗ്യതാ മാനദണ്ഡം: എ-ലെവല്‍ തുല്യ നിലവാരം നിര്‍ബന്ധം
- പോസ്റ്റ് സ്റ്റഡി വീസ: കാലാവധി 2 വര്‍ഷത്തില്‍ നിന്ന് 1.5 വര്‍ഷമായി കുറവ്
- ഇമിഗ്രഷന്‍ സ്‌കില്‍ ചാര്‍ജ്: വര്‍ധന
- അപേക്ഷാ പ്രക്രിയ: കൂടുതല്‍ കഠിനവും വിശദവുമാകുന്നു
തൊഴിലാളി വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, മികച്ച ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനാണ് ഈ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.