ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മൈക്രോസോഫ്റ്റിന്റെയും എ.ഐ. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആന്ത്രോപിക്കിന്റെയും ഉപദേശക സ്ഥാനങ്ങള്‍ ഏറ്റെടുത്തു. ഈ ജോലികളില്‍ നിന്നുള്ള വരുമാനം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ സ്വാധീനം ഉപദേശക നിലയില്‍ ഉപയോഗിക്കില്ലെന്നും സുനക് വ്യക്തമാക്കി.
എഐ സേഫ്റ്റിയില്‍ നിന്ന് സിലിക്കണ്‍ വാലിയിലേക്ക്
2023-ല്‍ പ്രധാനമന്ത്രിയായിരിക്കെ എഐ സേഫ്റ്റി ഉച്ചകോടി സംഘടിപ്പിച്ച് ശ്രദ്ധ നേടിയ സുനക്, ഇപ്പോഴും റിച്ച്മണ്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. മൈക്രോസോഫ്റ്റില്‍ ''പാര്‍ട്ട് ടൈം ആഡൈ്വസര്‍ - ഹൈ ലെവല്‍ സ്ട്രാറ്റജിക് പേഴ്‌സ്‌പെക്ടീവ് ഓണ്‍ ജിയോ-പൊളിറ്റിക്കല്‍ ട്രെന്‍ഡ്‌സ്'' എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. ആന്ത്രോപിക്കില്‍ ''ഇന്റേണല്‍ തിങ്ക് ടാങ്ക്'' എന്ന നിലയിലാണ് പങ്കാളിത്തം.
ഗോള്‍ഡ്മാന്‍ സാക്ക് ഉപദേശക സ്ഥാനം തുടരുന്നു
നിലവില്‍ പ്രമുഖ ഇന്‍വെസ്റ്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്കിന്റെ ഉപദേശകനായ സുനക്, ഈ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ജോലികള്‍ ഏറ്റെടുത്തത്. 2001 മുതല്‍ 2004 വരെ ഗോള്‍ഡ്മാന്‍ സാക്കില്‍ അദ്ദേഹം മുഴുവന്‍ സമയ ജോലിക്കാരനായിരുന്നു.
സിലിക്കണ്‍ വാലിയിലേക്ക് താമസം?
2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സുനക് സിലിക്കണ്‍ വാലിയിലേക്ക് താമസം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍പ് അവിടെ താമസിച്ചിരുന്ന അദ്ദേഹത്തിന് സ്വന്തം വീട്, അമേരിക്കന്‍ വീസ എന്നിവയുണ്ട്. എന്നാല്‍ ''ഭൂമിയിലെ ഏറ്റവും മഹത്തരമായ സ്ഥലം റിച്ച്മണ്ടാണ്'' എന്നും ''എന്നെ ആവശ്യമുള്ളവര്‍ക്ക് ഞാന്‍ യോര്‍ക്ഷറില്‍ ഉണ്ടാകും'' എന്നും പ്രധാനമന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഭാവിയെ രൂപപ്പെടുത്തുന്ന ദൗത്യം
''പുതിയ സാങ്കേതിക വിദ്യകള്‍ ലോകത്തെ മാറ്റിമറിക്കും. എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കത്തക്കവിധം ഈ ദൗത്യം പരമാവധി ഉപയോഗപ്പെടുത്തും,'' സുനക് വ്യക്തമാക്കി. ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മരുമകനാണ് ഋഷി സുനക്.