ലണ്ടന്‍: ഇന്ത്യയിലെ ഒഴിഞ്ഞ മദ്യക്കുപ്പി തിരിച്ചേല്‍പ്പിച്ചാല്‍ 20 രൂപ ലഭിക്കുന്ന പദ്ധതിക്ക് സമാനമായ പദ്ധതി ബ്രിട്ടനിലും നടപ്പിലാക്കുന്നു. യു.കെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറി-കണ്‍വീനിയന്‍സ് സ്റ്റോറുകളിലും, ന്യൂസ് ഏജന്റുകളുടെ സ്റ്റോറുകളിലും ഒഴിഞ്ഞ കുപ്പികളും ക്യാനുകളും തിരിച്ചേല്‍പ്പിച്ചാല്‍ പണം ലഭിക്കും. രസീതുകള്‍ ഹാജരാക്കേണ്ടതില്ലെന്നും 2027 ഒക്ടോബര്‍ മുതല്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് (ഡെഫ്ര) അറിയിച്ചു. മാലിന്യം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ജര്‍മ്മനി, സ്വീഡന്‍, അയര്‍ലന്‍ഡ് റിപ്പബ്ലിക്ക് ഉള്‍പ്പെടെ ലോകത്തെ 50-ലധികം രാജ്യങ്ങളില്‍ ഇത്തരം പദ്ധതികള്‍ നിലവിലുണ്ട്.
വീടുവാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക്
നേഷന്‍വൈഡ് ബാങ്ക് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 500 പൗണ്ട് ക്യാഷ് ബാക്ക് നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. രണ്ട് പേര്‍ ഒരുമിച്ച് അപേക്ഷിക്കുന്നതെങ്കില്‍ ഇരുവരും ആദ്യമായി വീട് വാങ്ങുന്നവര്‍ ആയിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മോര്‍ട്ട്‌ഗേജ് ഉണ്ടായിരിക്കരുത്.
വീടിന്റെ ഊര്‍ജക്ഷമതയെ അടിസ്ഥാനമാക്കി അധിക ബോണസും ലഭിക്കും. എനര്‍ജി പെര്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റില്‍ 86-91 സ്‌കോര്‍ ഉള്ളവര്‍ക്ക് 250 പൗണ്ട്, 92-ന് മുകളിലുള്ളവര്‍ക്ക് 500 പൗണ്ട് അധിക ക്യാഷ് ബാക്ക് ലഭിക്കും.
കാര്‍ ടാക്‌സില്‍ ഇളവ്
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് പ്രഖ്യാപിച്ച ചില പദ്ധതികള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് റോഡ് ടാക്‌സില്‍ ഇളവ് ലഭിക്കും. ചില ആരോഗ്യാവസ്ഥകളുള്ളവര്‍ക്ക് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയതായി പ്രഖ്യാപിച്ച ഇലക്ട്രിക് കാറുകള്‍ക്കുള്ള പേ പെര്‍ മൈല്‍ നികുതിക്ക് ഈ ഇളവ് ബാധകമല്ല.
ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് (DLA) ഉയര്‍ന്ന നിരക്കിലുള്ള മൊബിലിറ്റി കമ്പോണന്റ്, പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് (PIP), അഡള്‍ട്ട് ഡിസെബിലിറ്റി പേയ്മെന്റ് (ADP), സ്‌കോട്ടിഷ് ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ചൈല്‍ഡ് ഡിസെബിലിറ്റി പേയ്മെന്റ്, വാര്‍ പെന്‍ഷണേഴ്‌സ് മൊബിലിറ്റി സപ്ലിമെന്റ്, ആംഡ് ഫോഴ്‌സസ് ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ലഭിക്കുന്നവര്‍ക്ക് കാര്‍ ടാക്‌സ് ഇളവിനുള്ള അര്‍ഹതയുണ്ടാകും