Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഹീത്രൂ വിമാനത്താവളത്തിലെ ഡ്രോപ് ഓഫ് ചാര്‍ജ് വര്‍ധിക്കുന്നു
reporter

ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലെ ഡ്രോപ് ഓഫ് ചാര്‍ജ് ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. നിലവിലെ ആറു പൗണ്ടിന്റെ ചാര്‍ജ് ഏഴ് പൗണ്ടാക്കി ഉയര്‍ത്താനാണ് തീരുമാനം. ഏകദേശം 17 ശതമാനം വര്‍ധന വരുത്തിയ നടപടി യാത്രക്കാരെയും ടാക്‌സി-യൂബര്‍ ഡ്രൈവര്‍മാരെയും ബാധിക്കും.

ചാര്‍ജിന്റെ വിശദാംശങ്ങള്‍

- ഏതു ടെര്‍മിനലിനു മുന്നിലും പത്തുമിനിറ്റില്‍ താഴെ സമയം വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനുള്ള ചാര്‍ജാണ് ഇത്.

- പത്തുമിനിറ്റില്‍ കൂടുതലായി വാഹനം നിര്‍ത്തിയാല്‍ 80 പൗണ്ടാണ് പിഴ.

- രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചാല്‍ പിഴ 40 പൗണ്ടായി കുറയ്ക്കാം.

- 24 മണിക്കൂറിനുള്ളില്‍ ഡ്രോപ് ഓഫ് ചാര്‍ജ് അടയ്ക്കാത്തവര്‍ക്ക് പിഴ ബാധകമാകും.

- ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ പേ വഴിയോ ആണ് ഈ ഫീസ് അടയ്‌ക്കേണ്ടത്.

നടപ്പിലാക്കിയ ചരിത്രം

- 2021ലാണ് ഹീത്രൂവില്‍ ഡ്രോപ് ഓഫ് ചാര്‍ജ് സംവിധാനം ആരംഭിച്ചത്.

- തുടക്കത്തില്‍ അഞ്ചു പൗണ്ടായിരുന്നു ചാര്‍ജ്.

- കഴിഞ്ഞ ജനുവരിയില്‍ ഇത് ആറു പൗണ്ടാക്കി.

- ഇപ്പോള്‍ വീണ്ടും ഒരു പൗണ്ട് വര്‍ധിപ്പിച്ച് ഏഴ് പൗണ്ടാക്കി.

- ചുരുക്കത്തില്‍, പന്ത്രണ്ടു മാസത്തിനുള്ളില്‍ ഏകദേശം 40 ശതമാനം വര്‍ധനയാണ് വന്നിരിക്കുന്നത്.

ലക്ഷ്യം

ട്രാഫിക് കണ്‍ജഷന്‍ ഒഴിവാക്കാനും വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും പൊതുഗതാഗത സംവിധാനം കൂടുതല്‍ ആളുകള്‍ ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡ്രോപ് ഓഫ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റ് വിമാനത്താവളങ്ങളില്‍

ഗാട്ട്വിക്ക്, സ്റ്റാന്‍സ്റ്റഡ് വിമാനത്താവളങ്ങളില്‍ നേരത്തെ നിലവിലുണ്ടായിരുന്ന ഈ സംവിധാനം 2021ലാണ് ഹീത്രൂവിലും നടപ്പിലാക്കിയത്.

ഇളവ്

ബ്ലൂ ബാഡ്ജ് ഹോള്‍ഡേഴ്‌സിനുമാത്രമാണ് നിലവില്‍ ഡ്രോപ് ഓഫ് ചാര്‍ജില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്

 
Other News in this category

 
 




 
Close Window