മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാത്ത യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്കയിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. യുദ്ധം മൂലം എണ്ണവില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.
റീവ്സ് വ്യക്തമാക്കിയത്, ഇറാന്‍ വിഷയത്തില്‍ അയവില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും, ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിക്കാത്ത പക്ഷം താരിഫ് പ്രതിസന്ധിയും ഉണ്ടാകുമെന്നും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ലെന്നാണ് വിലയിരുത്തല്‍.
നികുതി വര്‍ധിപ്പിച്ച് സാമ്പത്തിക അടിത്തറ ഉറപ്പിക്കാനുള്ള റീവ്സിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സാധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കിയ നികുതി നയങ്ങള്‍ക്കൊപ്പം, എണ്ണവില ഉയര്‍ന്നതും, സാധനങ്ങളുടെ വില വര്‍ധിച്ചതും, എനര്‍ജി ബില്ലുകള്‍ കുതിച്ചുയര്‍ന്നതും ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.
ഏപ്രില്‍ മാസത്തോടെ എനര്‍ജി ബില്ലുകള്‍ കുറയുമെന്ന പ്രതീക്ഷയും, പണപ്പെരുപ്പം താഴുന്നതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയും യുദ്ധം മൂലം തകര്‍ന്നിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെയും ഖത്തറിലെയും ഇന്ധന പ്ലാന്റുകള്‍ അടച്ചതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
ഇന്ധനവില ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരും. ഇതോടെ പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റിവെയ്‌ക്കേണ്ടിവരുമെന്നതാണ് വിപണി സൂചന. ക്ഷേമ പദ്ധതികള്‍ക്കും പെന്‍ഷന്‍ പദ്ധതികള്‍ക്കും ആവശ്യമായ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്ന സാഹചര്യത്തിലാണ് യുകെ