Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; ഇനി അയ്യപ്പ സംഗമം ഇല്ല - ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
Text By: UK Malayalam Pathram
ആഗോള അയ്യപ്പ സംഗമം ഇനിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല. ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറായി പി വിജയനെ നിയമിച്ചു. ശബരിമലയുടെ മണ്ഡലകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനിമുതല്‍ വഴിപാട്, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. റൂം ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി അക ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

മണ്ഡലകാലത്തെ ശബരിമലയിലെ ശുചിത്വം സുതാര്യത കാര്യക്ഷമത എന്നിവയില്‍ ഇനി വിട്ടുവീഴ്ച വേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം. റൂമുകള്‍ക്ക് നടപ്പാക്കിയിരുന്ന ഡെപ്പോസിറ്റ് സംവിധാനം പിന്‍വലിച്ച് 50 രൂപ സര്‍വീസ് ചാര്‍ജ് മാത്രമായി റൂമുകള്‍ നല്‍കും. തിരക്ക് നിയന്ത്രിക്കാന്‍ 450 AI ക്യാമറകള്‍ സ്ഥാപിക്കും. സന്നിധാനത്ത് തീര്‍ത്ഥ കുളം സ്ഥാപിക്കുന്നതും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ശബരിമല കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. ശബരിമലയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളില്‍ തെറ്റായ വാര്‍ത്തകളില്‍ ശബരിമല ഇടം പിടിക്കരുതെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
 
Other News in this category

 
 




 
Close Window