Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നെഹ്റു ട്രോഫി ജയിക്കുന്ന ടീമിന് ഇനി 25 ലക്ഷം രൂപ: 5 ലക്ഷം അഞ്ച് ഇരട്ടിയാക്കി വിസ്മയവുമായി യുഡിഎഫ് സര്‍ക്കാര്‍
Text By: UK Malayalam Pathram
നെഹ്റു ട്രോഫി ജലമേളയില്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍വള്ളത്തിനുള്ള സമ്മാനത്തുക 25 ലക്ഷം രൂപയായി ഉയര്‍ത്തി. വമ്പന്‍മാറ്റം കുട്ടനാടിന്റെ ഓളങ്ങളില്‍ ആരവം ഉണ്ടാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും ഇനി മുതല്‍ ലഭിക്കും. കൂടാതെ, വള്ളംകളിക്കായി സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ് 2 കോടി രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 5 ലക്ഷം രൂപയാണ് നെഹ്റു ട്രോഫിയിലെ ഒന്നാം സമ്മാനത്തുക.
1952-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആലപ്പുഴ സന്ദര്‍ശിച്ചതോടെയാണ് ഈ വിഖ്യാത വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പുന്നമടക്കായലില്‍ അന്ന് ഒരു വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു.മത്സരത്തില്‍ ആവേശഭരിതനായ നെഹ്‌റു, ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം വെള്ളിയില്‍ തീര്‍ത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനല്‍കുകയും പിന്നീട് ഇത് 'നെഹ്‌റു ട്രോഫി' എന്ന പേരില്‍ അറിയപ്പെടുകയുമായിരുന്നു.
 
Other News in this category

 
 




 
Close Window