Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sat 01st Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും: 15 ഇന്ത്യക്കാര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപംബോട്ടു മറിഞ്ഞു മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 10.30 ഓടെ ഹോണ്‍ മെയ് റൂട്ട് എന്‍ഗോയ് ദ്വീപിന് സമീപമാണ് അപകടം നടന്നത്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊട്ടാരക്കര സ്വദേശികളുമായ എ.സി തോമസ്, ഭാര്യ ലവ്നി തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ്.

ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍, അപകടത്തില്‍പ്പെട്ട ബോട്ടിന് ചുറ്റും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം.

32 ഇന്ത്യന്‍ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുള്‍പ്പെടെ ആകെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച 15 ഇന്ത്യക്കാരില്‍ 13 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ 21 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
 
Other News in this category

 
 




 
Close Window