Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡോ. അനില്‍ മേനോന്റെ കുതിപ്പ് ബഹിരാകാശത്തേക്ക്: സോയൂസ് ങട29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം
Text By: UK Malayalam Pathram
റഷ്യന്‍ നിര്‍മിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാന്‍ കുതിപ്പ് തുടങ്ങി. കസാഖിസ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ കുതിച്ചുയര്‍ന്ന പേടകത്തില്‍ അനില്‍ മേനോന്‍ ഉള്‍പ്പെടെ മൂന്ന് യാത്രികര്‍. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക നാളെ പുലര്‍ച്ചെ.


മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന്‍ 2014ല്‍ ഫ്‌ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്‌പേസ് എക്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്‌പേസ് ഫോഴ്‌സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈന്‍ സ്വദേശിനിയാണ്. അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.
ഡോ. അനില്‍ മേനോനെ കൂടാതെ കോസ്‌മോനോട്ട്‌സ് പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവരടങ്ങുന്ന മൂവര്‍ സംഘമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുന്നത്. സോയൂസ് 2.1അ റോക്കറ്റാണ് വിക്ഷേപണ വാഹനം. മൂന്ന് മണിക്കൂര്‍ ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള യാത്രക്ക് ഒടുവില്‍ രാത്രി 11.26ന് പേടകം സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യും. രണ്ട് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.26 ന് സോയൂസില്‍ നിന്ന് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തില്‍ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂര്‍ത്തീകരിക്കും.
 
Other News in this category

 
 




 
Close Window