Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി മുറി ഹണിമൂണ്‍ സ്യൂട്ടാക്കി മാറ്റിയ ടിടിഇക്ക് സസ്‌പെന്‍ഷന്‍: ഫോട്ടോ സോഷ്യല്‍ മീഡിയയില്‍
Text By: UK Malayalam Pathram
ഇന്ത്യന്‍ റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ് എസി കാബിന്‍ ദമ്പതികള്‍ക്കായി 'ഹണിമൂണ്‍ സ്യൂട്ട്' രൂപത്തില്‍ അലങ്കരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ടിടിഇക്ക് സസ്‌പെന്‍ഷന്‍. മുംബൈ സിഎസ്എംടി -ബല്‍ഹര്‍ഷാ നന്ദിഗ്രാം എക്‌സ്പ്രസ് ട്രെയിനില്‍ ജൂലൈ 6-ന് മഹാരാഷ്ട്രയിലെ ജാല്‍ന റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ ഡെക്കറേഷന്‍ നടത്താന്‍ അനുമതി നല്‍കിയതിനാണ് ജാല്‍നയിലെ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. ശ്രീധര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window