Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
സിനിമ
  Add your Comment comment
തിയേറ്ററുകളില്‍ തരംഗമായി ബെത്ലഹേം കുടുംബ യൂണിറ്റ്': ഓണം കളക്ഷന്‍ 135 കോടി
Text By: UK Malayalam Pathram
ആഗോളതലത്തില്‍ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച 'പ്രേമലു'വിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍ വന്‍ തരംഗമാകുന്നു. ഓണം റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടുന്നത്. 3 ദിനം കൊണ്ട് 61.37 കോടിയാണ് ചിത്രം ഇപ്പോള്‍ നേടിയിരിക്കുന്നത്.

നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ചിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്ന ജസ്റ്റിന്‍ എന്ന കഥാപാത്രവും മമിതയുടെ ആഷ്ലി എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി തിയേറ്ററുകളില്‍ വലിയ ചിരിയും വൈകാരിക മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window