Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ചാലക്കുടിയില്‍ നിന്ന് യുകെയിലേക്ക് എത്തിയവര്‍ ബര്‍മിങ്ഹാമില്‍ ഒത്തുകൂടി: ചാലക്കുടി ചങ്ങാത്തം വര്‍ണമഴ അവിസ്മരണീയമായി.
Text By: UK Malayalam Pathram
ചാലക്കുടിയും പരിസരവാസികളുടെയും നിറ സാധ്യത്തത്തില്‍ ചാലക്കുടി ചങ്ങാത്തം വര്‍ണമഴ അവിസ്മരണീയമായി. 27ന് രാവിലെ 11 മണിയോടെ ഒള്‍ഡ്ബറി ബര്‍മിങ്ഹാമില്‍ ഒത്തുകൂടിയ ചടങ്ങില്‍ പ്രസിഡന്റ് ദാസന്‍ നെറ്റിക്കാടന്‍ ആദ്യക്ഷപ്രസംഗവും സുബിന്‍ സന്തോഷ് റിപ്പോര്‍ട്ട് ഉം അവതരിപ്പിച്ചു. ആശംസകളും ആയി മുന്‍ പ്രസിഡന്റ്മാരായ സൈബിന്‍ പാലാട്ടി, സോജന്‍ നമ്പ്യാപറമ്പില്‍, ജോഷി വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.


കുട്ടികളുടെയും മുതിര്‍ന്നവുരുടെയും പലതരത്തിലുള്ള മത്സരങ്ങളും തരപ്പെടുത്തിയിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റില്‍ നിറഞ്ഞാടിയ നൃത്യ നൃത്യങ്ങളും സംഗീത സദസും ചടങ്ങിന് മോഡി ക്കൂട്ടി. ജിബി, Aadharsu എന്നിവര്‍ ആങ്കറിങ്ങില്‍ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടി യുടെ താളത്തില്‍ സദസ്സ് ഒന്നാകെ ആടി ത്തിമര്‍ത്തു.

Treasurer റ്റാന്‍സി പാലാട്ടി യുടെ നന്ദി പ്രകാശനത്തോടെ വീണ്ടും തീര്‍ച്ചയായും കാണാമെന്ന ആഗ്രഹത്തോടെ വൈകിയിട്ടു 7 മണി യോടെ ചെങ്ങാത്തതിന് താല്‍കാലിക തിരശീല വീണു.
 
Other News in this category

 
 




 
Close Window