Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പുലിക്കളി നടത്തുന്ന കലാകാരന്മാരെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു - വി കെ ശ്രീരാമന്‍
Text By: UK Malayalam Pathram
പുലിക്കളിയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും ആ കലാകാരെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. സ്പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നത് പ്രധാനമായ ഒരു സിംഗിള്‍ തീം കാര്‍ണിവലാണ് പുലിക്കളി എന്ന അഭിപ്രായത്തോട് യോജിക്കുന്നതായി വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനാല്‍ തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായില്ലെന്ന് തിരിച്ചറിയുന്നു എന്നും വി കെ ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.

വൈകൃതം കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു പുലിക്കളിക്കെതിരായ വി കെ ശ്രീരാമന്റെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ടാല്‍ ഓക്കാന വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസ്താവന അനുചിതമെന്ന് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window