Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചൂടുവെള്ളത്തില്‍ കുളിച്ചതിന് 1,900 ഡോളര്‍ ഫൈന്‍: ഇന്ത്യന്‍ യുവതി പറയുന്നത് ആര്‍ക്കും സംഭവിച്ചേക്കാവുന്ന അബദ്ധം
Text By: UK Malayalam Pathram

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതിയുടെ 5 മിനിറ്റത്തെ കുളിക്ക് വന്‍ തുക പിഴ അടയ്‌ക്കേണ്ടി വന്ന സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്. നികുതി ഉള്‍പ്പെടെ 1,900 ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 1.3 ലക്ഷം രൂപ) ഇതിനായി ചാര്‍ജ് ചെയ്തത്. കുളിക്കുമ്പോള്‍ ബാത്ത്‌റൂമിലെ എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തിരുന്നില്ല. ബാത്ത്‌റൂമില്‍ നിന്നു ചൂടുവെള്ളത്തിന്റെ ആവി ഫയര്‍ അലാറത്തില്‍ തട്ടി. അലാം മുഴങ്ങി. ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വാമിക എന്ന യുവതി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. തുടക്കത്തില്‍ അലാറം അടിച്ചതിന് പിന്നില്‍ താനാണെന്ന് അവള്‍ക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. 'ഫയര്‍ അലാറം അടിച്ചതിന് എനിക്ക് 1800 ഡോളര്‍ പിഴ ലഭിച്ചു, ഇതെന്താണ് സംഭവം?' എന്ന ചോദ്യത്തോടെയാണ് വാമിക തന്റെ വീഡിയോ ആരംഭിക്കുന്നത്. 'ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇതുപോലെ സംഭവിച്ചിരുന്നെങ്കില്‍ ഇത്രയും നാണക്കേട് തോന്നില്ലായിരുന്നു. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇതെങ്ങനെ ചെയ്തു? എനിക്ക് വാക്കുകളില്ല,' എന്ന് വാമിക തമാശരൂപേണ പറഞ്ഞു. വീഡിയോയുടെ അടിക്കുറിപ്പില്‍ നികുതി ഉള്‍പ്പെടെ 1,900 ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കേണ്ടി വന്നതായി അവള്‍ കുറിച്ചു.

 
Other News in this category

 
 




 
Close Window