Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
സിനിമ
  Add your Comment comment
നടി റാണി മുഖര്‍ജിക്ക് വിദേശ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു
Text By: UK Malayalam Pathram

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഓസ്‌ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാല റാണി മുഖര്‍ജിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ചടങ്ങില്‍ മകള്‍ ആദിര ചോപ്രയും വീഡിയോ കോളിലൂടെ പങ്കെടുത്തു. 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെ, ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ 'മര്‍ദാനി 3'യിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും, ശിവാനി ശിവാജി റോയ് എന്ന കഥാപാത്രമായി റാണി മുഖര്‍ജി നടത്തിയ ശക്തമായ പ്രകടനം ഏറെ പ്രശംസ നേടി.

 
Other News in this category

 
 




 
Close Window