Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരിലെ ഒരു വീട്ടില്‍ വിവാഹത്തിനായി വാങ്ങിയ 50 പവന്‍ സ്വര്‍ണം കവര്‍ന്നു: പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി
Text By: UK Malayalam Pathram
തൃശൂര്‍ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. തുണിക്കട ഉമയായ പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വര്‍ണമാണ് നഷ്ടമായത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 50 പവന്‍ സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. ബെഡ്‌റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണം കവര്‍ന്നത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കടയില്‍ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിന്‍ഭാഗത്തെ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍ഭാഗത്ത് വയലും അതിനപ്പുറത്ത് റെയില്‍വേ പാളവുമാണ്.
ഒക്ടോബറിലാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വീട്ടുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്വര്‍ണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വര്‍ണവും മോഷണം പോയവയില്‍ പെടും. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു
 
Other News in this category

 
 




 
Close Window