|
ജെന്‍ സി തലമുറയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
യുവാക്കളുമായി നേരിട്ടും സംവേദനാത്മകമായും ബന്ധപ്പെടുക എന്ന ലക്ഷ്യത്തോടെ 'വണ്‍ ഡേ, വണ്‍ യൂണിവേഴ്സിറ്റി' പ്രചാരണ പരിപാടി ആരംഭിക്കും. ഈ പദ്ധതി പ്രകാരം, കേന്ദ്രമന്ത്രിമാര്‍ രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.
യുവതലമുറയെ ബാധിക്കുന്ന വിഷയങ്ങളിലൂന്നിയായിരിക്കും ഈ സംവാദങ്ങള്‍. വിദ്യാഭ്യാസം, കരിക്കുലം, ഉന്നതവിദ്യാഭ്യാസത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകള്‍ മന്ത്രിമാര്‍ ചോദിച്ചറിയും. കൂടാതെ, യുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും മുന്‍കൈകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു നല്‍കാനും മന്ത്രിമാര്‍ ഈ അവസരം വിനിയോഗിക്കും. |