Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആദ്യമായി തിരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റികളില്‍ തന്നെ ഇടം ലഭിച്ചു
Text By: UK Malayalam Pathram
എ-ലെവല്‍, ടി-ലെവല്‍, ബി-ടെക് ലെവല്‍ 3 ഫലങ്ങളാണ് പുറത്തുവന്നത്. യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരുന്നവര്‍ക്കും മികച്ച വാര്‍ത്തയാണ് ലഭിച്ചത്.

യൂണിവേഴ്‌സിറ്റികളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്ന യൂകാസ് (യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,28,990 പതിനെട്ടു വയസ്സുകാര്‍ ആദ്യ പരിഗണനയായി തിരഞ്ഞെടുത്ത സര്‍വകലാശാലയിലോ കോളജിലോ പ്രവേശനം ഉറപ്പാക്കി. 31,770 പേര്‍ക്ക് ഇന്‍ഷുറന്‍സ് ചോയ്‌സിലും ഇടം ലഭിച്ചു.

പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ തങ്ങളുടെ യൂണിവേഴ്‌സിറ്റി പ്രവേശനം ഉറപ്പായ വിവരം യൂകാസ് പോര്‍ട്ടലിലൂടെ ലഭിച്ചിരുന്നു. ഗ്രേഡ് കുറഞ്ഞാലും യൂണിവേഴ്‌സിറ്റിയിലെത്താം. ആദ്യ ചോയ്‌സിലോ ഇന്‍ഷുറന്‍സ് ചോയ്‌സിലോ പ്രവേശനം ലഭിക്കാത്തവര്‍ക്ക് മുന്നില്‍ ക്ലിയറിങ് എന്ന വഴിയുണ്ട്. ഒഴിവുള്ള സര്‍വകലാശാലാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണിത്.

ഇത്തവണ ക്ലിയറിങ്ങില്‍ ഏകദേശം 27,000 കോഴ്‌സുകള്‍ ലഭ്യമാണെന്ന് യൂകാസ് അറിയിച്ചു. ആവശ്യമായ ഗ്രേഡ് ലഭിക്കാത്തവര്‍ക്ക് പുറമെ, തിരഞ്ഞെടുത്ത കോഴ്‌സോ സര്‍വകലാശാലയോ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ലിയറിങ് വഴി പുതിയ അവസരങ്ങള്‍ തേടാം. ചെറിയ മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണെങ്കില്‍ പരീക്ഷാ പേപ്പര്‍ വീണ്ടും പരിശോധിക്കാനും അവസരമുണ്ട്. ആവശ്യമെങ്കില്‍ പരീക്ഷ വീണ്ടും എഴുതുകയോ അപ്രന്റിസ്ഷിപ്പ് പോലുള്ള മറ്റ് വഴികള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.

ഈ വര്‍ഷം ഏകദേശം 35,000 വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠനത്തിലേക്ക് പോകുമെന്നാണ് യൂകാസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടുതലാണിത്. മാത്തമാറ്റിക്‌സ്, സംഗീതം, എന്‍ജിനീയറിങ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലിയറിങ്ങിലൂടെ ഇപ്പോഴും നിരവധി അവസരങ്ങള്‍ ലഭ്യമാണ്.
 
Other News in this category

 
 




 
Close Window